Advertisment

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയുന്നതിനായി 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇരകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ഈ നടപടി സ്വീകരിച്ചത്.

New Update
Over 17,000 WhatsApp accounts blocked in crackdown on digital arrest fraud

ഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം. മുന്‍കരുതല്‍ നടപടികളുടെ ബാഗമായി 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു.

Advertisment

ഈ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും കംബോഡിയ, മ്യാന്‍മര്‍, ലാവോസ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. ഇവ സൈബര്‍ തട്ടിപ്പിന് ഉപയോഗിച്ചതായാണ് ആരോപിക്കപ്പെടുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇരകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ഈ നടപടി സ്വീകരിച്ചത്.

ആഭ്യന്തര മന്ത്രാലയം പരാതികള്‍ അവലോകനം ചെയ്യുകയും സംശയാസ്പദമായ അക്കൗണ്ടുകള്‍ ഫ്‌ലാഗ് ചെയ്യുകയും ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ വാട്ട്സ്ആപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.

 

Advertisment