ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാംനഗറില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രദേശത്തെ എച്ച്‌ഐവി പോസിറ്റീവ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.
ഈ വര്‍ഷം ഇതുവരെ ഏകദേശം 19 മുതല്‍ 20 വരെ പുതിയ കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേസുകളില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
രോഗബാധിതരായ എല്ലാ വ്യക്തികളും നിലവില്‍ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണയായി പ്രതിവര്‍ഷം ഏകദേശം 20 എച്ച്‌ഐവി പോസിറ്റീവ് കേസുകള്‍ കണ്ടെത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം അഞ്ച് മാസത്തിനുള്ളില്‍ തന്നെ 19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഉത്തരാഖണ്ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഹരീഷ് പന്ത് പറഞ്ഞു.
ഒരു സ്ത്രീയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് പല അണുബാധകളും ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്തെങ്കിലും നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പ് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മയക്കുമരുന്നിന് അടിമയായ ഒരു സ്ത്രീയാണ് നിരവധി യുവാക്കള്‍ക്ക് രോഗം ബാധിച്ചതിന് ഉത്തരവാദിയെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഈ വാദങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.