Advertisment

വിധിയെഴുതാനൊരുങ്ങി മഹാരാഷ്ട്രയും ജാർഖണ്ഡും, പരസ്യ പ്രചാരണത്തിന് ഇന്ന് പരിസമാപ്തി

New Update
1731893575858-converted_file

മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. മത്സരരംഗത്തുള്ളത് 4,136 സ്ഥാനാർഥികൾ.

Advertisment

നിർണായകമായി കണക്കാക്കപ്പെടുന്ന രണ്ടാം ഘട്ടത്തിൽ 38 സീറ്റുകളിലേക്കാണ് ജാർഖണ്ഡിൽ വോട്ടെടുപ്പ്. 528 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 

വോട്ട് ജിഹാദും വർഗീയ പരാമർശങ്ങളും ഉൾപ്പെടെയുള്ള സംഭവബഹുലമായ പ്രാചരണങ്ങൾക്ക് ഇരു സംസ്ഥാനങ്ങളുലും ഇന്നതോടെ തിരശീല വീഴുകയാണ്. നവംബർ 20 ജനം പോളിംഗ് വിധിയെഴുതും. മഹായുതിയും മഹാവികാസ് അഘാഡിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് മഹാരാഷ്ട്രയിൽ നടക്കാൻ പോകുന്നത്. 288 സീറ്റുകളിൽ ബിജെപി മത്സരിക്കുന്നത് 148 സീറ്റുകളിലേക്ക്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 83 സീറ്റിൽ മത്സരിക്കും. അജിത് പവാറിൻ്റെ എൻസിപിയിൽ നിന്ന് 54 സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. മഹാ വികാസ് അഘാഡിയിൽ കോൺഗ്രസ് 103 സീറ്റുകളിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന 94 സീറ്റുകളിലും എൻസിപി ശരദ് പവാർ വിഭാഗം 87 സീറ്റുകളിലും രണ്ട് വീതം സീറ്റുകളിൽ സമാജ് വാദി പാർട്ടിയും സിപിഐഎമ്മും മത്സരിക്കുന്നു.

അതേസമയം ഏറ്റവും നിർണായകമായി കണക്കാക്കപ്പെടുന്ന ജാർഖണ്ഡിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ നിരവധി പ്രമുഖരാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, മുൻ ഉപമുഖ്യമന്ത്രി സുധേഷ് മഹ്തോ, നിയമസഭാ സ്പീക്കർ രവീന്ദ്ര നാഥ് മഹ്തോ, നാല് കാബിനറ്റ് മന്ത്രിമാർ എന്നിവർ രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നു.

Advertisment