Advertisment

മഹാരാഷ്‌ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതി ഇന്ന് അറിയാം; കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചേക്കും

New Update
Lok Sabha election 2024 Campaign

ന്യൂഡൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിലാകും തീയതികൾ പ്രഖ്യാപിക്കുക. വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Advertisment

മഹാരാഷ്‌ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കുന്നതിനാൽ അതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തിയേക്കും. ജാ‌ഖണ്ഡിന്റെ കാലാവധി 2025 ജനുവരി അഞ്ച് വരെയാണ്. കഴിഞ്ഞ തവണ മഹാരാഷ്‌ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ അഞ്ച് ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

മഹാരാഷ്‌ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ പത്ത് മണ്ഡലങ്ങളിലുൾപ്പെടെ രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.

മഹാരാഷ്‌ട്രയിലെ 288 സീറ്റുകളിൽ 158ലും മത്സരിക്കുമെന്ന് ബിജെപി ഒരു ദേശീയ മാദ്ധ്യമത്തോട് അറിയിച്ചിരുന്നു. ഹരിയാനയിലെ തോൽവി വരുന്ന തിരഞ്ഞെടുപ്പിൽ പരിഹരിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

Advertisment