Advertisment

ലോക്സഭാ തെരഞ്ഞെടുപ്പ്, സമ്മതിദാനാവകാശം വിനിയോ​ഗിച്ച് ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും രാജ്കുമാർ റാവുവും

author-image
മൂവി ഡസ്ക്
New Update
jxxxanvi.jpg

അ‍ഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോ​ഗിച്ച് ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും രാജ്കുമാർ റാവുവും. ‘മിസ്റ്റർ ആൻഡ് മിസിസ് മഹി’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികൾ നടക്കുന്നതിനിടെയാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. മുംബൈയിലെ പോളിം​ഗ് ബൂത്തിലെത്തിയാണ് താരങ്ങൾ വോട്ട് ചെയ്തത്.

Advertisment

ബോളിവുഡ് താരം ഷാ​ഹിദ് കപൂറും തന്റെ തിരക്കുകൾ മാറ്റിവച്ച് പോളിം​ഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോ​ഗിക്കണമെന്നും ഓരോ വോട്ടും പ്രധാനമാണെന്നും ഷാഹിദ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. വിരലിൽ മഷി പുരട്ടിയ ചിത്രവും ഷാ​ഹിദ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. അക്ഷയ് കുമാർ, സോയ അക്തർ, ഫർഹാൻ അക്തർ എന്നീ താരങ്ങളും അതത് പോളിം​ഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

മഹാരാഷ്‌ട്രയിലെ 13 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 8.95 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. മുംബൈയിലെ ആറ് ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് അഞ്ചാംഘട്ടമായി നടക്കുന്നത്. മുംബൈ നോർത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെൻട്രൽ, ധൂലെ, ദിൻഡോരി, നാസിക്, കല്യാണ്, പാൽഘർ, ഭിവണ്ടി, താനെ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

Advertisment