ഡല്‍ഹി: ഒഡീഷയില്‍ ആദിവാസി യുവതിക്ക് നേരെ ആക്രമണം. ഒഡീഷയിലെ ബലംഗീര്‍ ജില്ലയില്‍ നിന്നുള്ള 20 കാരിയായ ആദിവാസി സ്ത്രീയാണ് ആക്രമണത്തിനിരയായത്. യുവതിയെ ആക്രമിക്കുകയും ജാതിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ബലമായി മലം തീറ്റാന്‍ ശ്രമിക്കുകയും ചെയ്തതെന്നാണ് പരാതി.
നവംബര്‍ 16ന് ഗ്രാമത്തിലെ കുളത്തില്‍ കുളിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഗ്രാമവാസിയായ അഭയ് ബാഗ് തന്നെ ആക്രമിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു.
ബംഗോമുണ്ട പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ബാഗ് ഉപയോഗിച്ച് നെഞ്ചില്‍ അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പ്രായമായ അമ്മ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് അവരെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.
തന്റെ മുഖത്ത് മനുഷ്യ മലം പുരട്ടുകയും ബലമായി തീറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.
തന്റെ ഭൂമിയില്‍ കൃഷി നാശം വരുത്തിയതിനെ തുടര്‍ന്ന് ആദിവാസി ഇതര വിഭാഗത്തിനെതിരായി പ്രതിഷേധിച്ചതിനുള്ള പ്രതികാരമാണ് ഇതെന്ന് യുവതി ആരോപിച്ചു.
പ്രതി ഒളിവിലാണെന്ന് കാന്തബന്‍ജി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) ഗൗരംഗ് ചരണ്‍ സാഹു സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ട്രൈബല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ആവശ്യപ്പെടുകയും ഭരണകൂടം ഉടന്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.