Advertisment

ടെലികോം രംഗത്തെ വമ്പന്‍ നീക്കം, സ്പാം മെസേജുകള്‍ക്ക് പൂട്ടിടാന്‍ ട്രായ്, 'ട്രെയ്‌സിബിലിറ്റി' നിയമത്തിനുള്ള സമയപരിധി നീട്ടി

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വൺ-ടൈം പാസ്‌വേഡുകൾ (ഒടിപികൾ) ഉൾപ്പെടെയുള്ള വാണിജ്യ സന്ദേശങ്ങളിൽ 'ട്രെയ്‌സിബിലിറ്റി മാൻഡേറ്റി'നുള്ള സമയപരിധി ഡിസംബർ 1 വരെ നീട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
trai

ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വൺ ടൈം പാസ്‌വേഡുകൾ (ഒടിപികൾ) ഉൾപ്പെടെയുള്ള വാണിജ്യ സന്ദേശങ്ങളിൽ 'ട്രെയ്‌സിബിലിറ്റി മാൻഡേറ്റി'നുള്ള സമയപരിധി ഡിസംബർ 1 വരെ നീട്ടി.

Advertisment

സ്പാം, ഫിഷിങ് എന്നിവ ലക്ഷ്യമാക്കിയുള്ള സന്ദേശങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ട്രെയ്‌സിബിലിറ്റി നടപ്പിലാക്കുന്നത്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള സേവന തടസങ്ങളെക്കുറിച്ച് ടെലികോം ഓപ്പറേറ്റര്‍മാര്‍ ആശങ്ക ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രായി സമയപരിധി നീട്ടിയത്.

നവംബർ 1 മുതൽ ട്രെയ്‌സിബിലിറ്റി നിയമം നടപ്പിലാക്കുന്നത് വലിയ തോതിലുള്ള സേവന തടസ്സങ്ങൾക്ക് കാരണമാകുമെന്ന് ടെലികോം കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ബാങ്കുകള്‍, ടെലിമാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ ഇതുവരെ സാങ്കേതികമായി ഈ മാറ്റങ്ങള്‍ക്ക് തയ്യാറാകാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

അതുകൊണ്ടാണ് സമയപരിധി ഡിസംബര്‍ ഒന്നിലേക്ക് നീട്ടിയത്. പുതിയ തീരുമാനപ്രകാരം ട്രെയ്‌സിബിലിറ്റി മാൻഡേറ്റ് പാലിക്കാത്ത സന്ദേശങ്ങൾ ഡിസംബർ 1 മുതൽ ബ്ലോക്ക് ചെയ്യും.

ഒട്ടുമിക്ക ടെലിമാർക്കറ്റർമാർക്കും പ്രിൻസിപ്പൽ എൻ്റിറ്റികൾക്കും (പിഇ) അവരുടെ സംവിധാനങ്ങൾ നവീകരിക്കേണ്ടതുണ്ടെന്നും, ഒടിപികൾ പോലുള്ള നിർണായക സന്ദേശങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നത്‌ ഉറപ്പാക്കാൻ ഈ നടപടി ആവശ്യമാണെന്നും ടെലികോം കമ്പനികൾ വ്യക്തമാക്കി.

 

Advertisment