Advertisment

പാരിസിലെ വിജയത്തിന്റെ പ്രതിധ്വനി ഡല്‍ഹിവരെ മുഴങ്ങുന്നു. 'ചാമ്പ്യൻമാർ മറുപടിനൽകുക ഗോദയിൽ' ; വിനേഷിനെ അഭിനന്ദിച്ച് രാഹുൽ

‘അവളുടെ കണ്ണില്‍നിന്ന് ചോരക്കണ്ണീരൊഴുക്കിയതിന് കാരണമായ അധികാരവ്യവസ്ഥ മുഴുവനായി ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

author-image
shafeek cm
New Update
vinesh rahul gandhi

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കായി ചരിത്രമെഴുതിയ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. രിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിലാണ് വിനേഷ് ഫോഗട്ട് വിജയിച്ചത് വിനേഷ് ഫോഗട്ടിന്റെ ചോരക്കണ്ണീരിന് കാരണമായ അധികാര വ്യവസ്ഥ ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞുവെന്നും പാരിസിലെ വിജയത്തിന്റെ പ്രതിധ്വനി ഡല്‍ഹിവരെ മുഴങ്ങുന്നുവെന്നും രാഹുല്‍ പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് രാഹുല്‍ വിനേഷിനെ അഭിനന്ദിച്ചത്.

Advertisment

‘ലോകത്തെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ ഒരേദിവസം തോല്‍പ്പിച്ചതിന്റെ വൈകാരികമായ ആവേശത്തിലാണ് വിനേഷ് ഫോഗട്ടിനൊപ്പം രാജ്യം മുഴുവന്‍. വിനേഷിന്റേയും ഒപ്പമുള്ളവരുടേയും സമരത്തെ തള്ളിപ്പറയുകയും അവരുടെ ഉദ്ദേശ്യത്തേക്കുറിച്ചും കഴിവിനേക്കുറിച്ചുപോലും സംശയം ഉന്നയിക്കുകയും ചെയ്തവര്‍ക്കെല്ലാം ഉത്തരം ലഭിച്ചുകഴിഞ്ഞു’, രാഹുല്‍ ഗാന്ധി പറഞ്ഞു.

‘അവളുടെ കണ്ണില്‍നിന്ന് ചോരക്കണ്ണീരൊഴുക്കിയതിന് കാരണമായ അധികാരവ്യവസ്ഥ മുഴുവനായി ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ചാമ്പ്യന്മാര്‍ അങ്ങനെയാണ്, അവര്‍ ഗോദയിലാണ് മറുപടി നല്‍കുക. ആശംസകള്‍ വിനേഷ്, നിങ്ങളുടെ വിജയത്തിന്റെ പ്രതിധ്വനി ഡല്‍ഹിയില്‍വരെ വ്യക്തമായി കേള്‍ക്കുന്നു’, രാഹുല്‍ എക്‌സില്‍ കുറിച്ചു.

വിനേഷ് ഫോഗട്ടിനൊപ്പം ബജ്‌രംഗ് പുനിയ, രവി ദഹിയ, സാക്ഷി മാലിക്, സംഗീത ഫാഗോട്ട് തുടങ്ങിയവരായിരുന്നു സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. അന്ന് സമരം ചെയ്ത താരങ്ങളെ തെരുവില്‍ വലിച്ചിഴച്ച ഡല്‍ഹി പോലീസിനോടും അവരെ നിയന്ത്രിക്കുന്നവരോടും താരങ്ങളെ അധിക്ഷേപിച്ച ബി.ജെ.പി. നേതാക്കളോടുമെല്ലാമുള്ള മധുരപ്രതികാരമാണ് വിനേഷിന്റെ ഒളിമ്പിക്‌സ് മെഡല്‍ നേട്ടം.

Advertisment