അമരാവതി: സ്കൂൾ അസംബ്ലിക്ക് വൈകിയെത്തിയ വിദ്യാർഥിനികളുടെ മുടിമുറിച്ച് അധ്യാപിക. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡൻഷ്യൽ ഗേൾസ് സെക്കൻഡറി സ്കൂളായ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം.
സായി പ്രസന്ന എന്ന അധ്യാപികയാണ് ഈ പ്രവൃത്തി ചെയ്തത്. 18 വിദ്യാർഥിനികളുടെ മുടിയാണ് ഇവർ മുറിച്ചത്. നാല് വിദ്യാർഥിനികളെ ഇവർ ശാരീരികമായി ഉപദ്രവിക്കുകയും അവരെ വെയിലത്ത് നിർത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി വിദ്യാർഥിനികൾ ആരോപിക്കുന്നു.
വിദ്യാർഥിനികൾ രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാർഥികളിൽ അച്ചടക്കം വളർത്താനാണ് താൻ ഇപ്രകാരെ ചെയ്തതെന്ന് പ്രസന്ന പറയുന്നു. സംഭവത്തിൽ ഇവരോട് സ്കൂൾ അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്.