Advertisment

പ്രവർത്തന, മാനേജ്‌മെൻ്റ് ചെലവുകൾ കാര്യക്ഷമമാക്കാന്‍ ടാറ്റ ട്രസ്റ്റ്‌; ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികകൾ ഒഴിവാക്കിയേക്കും

പ്രവർത്തന, മാനേജ്‌മെൻ്റ് ചെലവുകൾ കാര്യക്ഷമമാക്കുന്നതിനായി ടാറ്റ ട്രസ്റ്റ്‌ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികകൾ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

New Update
tata trusts

മുംബൈ: പ്രവർത്തന, മാനേജ്‌മെൻ്റ് ചെലവുകൾ കാര്യക്ഷമമാക്കുന്നതിനായി ടാറ്റ ട്രസ്റ്റ്‌ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികകൾ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ള കണ്‍സള്‍ട്ടന്റുമാരെ ആശ്രയ്ക്കുന്നത് കുറയ്ക്കാനും നീക്കമുണ്ടെന്നനാണ് റിപ്പോര്‍ട്ട്.

Advertisment

പുതിയ ട്രസ്റ്റ് ചെയര്‍മാനായി നോയല്‍ ടാറ്റ നിയമിതനാകും മുമ്പ് തന്നെ ചെലവ് ചുരുക്കൽ നീക്കം ആരംഭിച്ചിരുന്നുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ട്രസ്റ്റിമാരുടെ ആഭ്യന്തര ഓഡിറ്റും സാമ്പത്തിക അവലോകനവും നടത്തിയപ്പോള്‍ ജീവനക്കാരുടെ ചെലവിൽ ഗണ്യമായ വർധനവ് (ഏകദേശം 180 കോടി രൂപ) കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം. ഇതേക്കുറിച്ച് ടാറ്റ ട്രസ്റ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

 

Advertisment