ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയില്‍ പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു. പാപ്പാന് ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ് മരിച്ചത്.
തിരുച്ചെന്തൂര്‍ സുബ്രഹ്മണിയന്‍ സ്വാമി ക്ഷേത്രത്തിലെ ദേവനായി എന്ന ആനയാണ് പാപ്പാനെയും സഹായിയെയും ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം. ഈ സമയത്ത് ആന പന്തിയിലായിരുന്നു.
പാപ്പാന് ഉദയകുമാറും ബന്ധു ശിശുബാലനും ചേര്‍ന്ന് ആനയ്ക്ക് പഴം നല്‍കുന്നതിനിടെയാണ് ആന പ്രകോപിതനായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് തിരുച്ചെന്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ തീരുമാനിക്കാനും ക്ഷേത്രം ഭാരവാഹികളും സ്ഥലം സന്ദര്‍ശിച്ചു.