Advertisment

ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്ന നുണ കേട്ട്‌ ഞാന്‍ അത്ഭുതപ്പെടുന്നു; മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എക്‌സൈസ് ഫണ്ട് ഉപയോഗിച്ചെന്ന ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം വിടും: അവകാശ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ പ്രധാനമന്ത്രി രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്ന് സിദ്ധരാമയ്യ

അടിസ്ഥാനരഹിതമായ ഇത്തരം ആരോപണം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഞെട്ടിപ്പിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി

New Update
Will quit if proven: Siddaramaiah on excise funds being used in Maharashtra polls

ബംഗളൂരു: മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നല്‍കുന്നതിനായി സംസ്ഥാനത്തെ മദ്യശാല ഉടമകളില്‍ നിന്ന് കോണ്‍ഗ്രസ് 700 കോടി രൂപ പിരിച്ചെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 

Advertisment

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ സിദ്ധരാമയ്യ, അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ പ്രധാനമന്ത്രി രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു.

ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയധികം നുണ പറയുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് അയക്കാനും ഉപതിരഞ്ഞെടുപ്പിനായി ചെലവഴിക്കാനും 700 കോടി രൂപ സമാഹരിച്ച് എക്‌സൈസ് വകുപ്പില്‍ കര്‍ണാടക കോണ്‍ഗ്രസ് അഴിമതി നടത്തിയെന്ന് മഹാരാഷ്ട്രയില്‍ പ്രചാരണത്തിനിടെയാണ് അദ്ദേഹം അവകാശപ്പെട്ടത്.

ഇന്ന് ഞാന്‍ നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നു. ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും. പക്ഷേ, കഴിയുന്നില്ലെങ്കില്‍ അദ്ദേഹം വിരമിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

അടിസ്ഥാനരഹിതമായ ഇത്തരം ആരോപണം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഞെട്ടിപ്പിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രിഡോ ജി പരമേശ്വര പറഞ്ഞു.

Advertisment