ഡൽഹി. കേരളത്തിന്റെ ടൂറിസം മേഖലയിലുണ്ടായിട്ടുള്ള വൻ ഉണർവും പുതിയ സാധ്യതകളും ദേശീയ തലസ്ഥാനത്തിന് പരിചയപ്പെടുത്തി റാവിസ് രാവ്. ഗുരുഗ്രാമിലെ ലില ആമ്പിയൻസ് ഹോട്ടലിൽ നടന്ന പ്രത്യേക പരിപാടിയിൽ ടൂറിസം, സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.
തിരുവിതാകൂർ, മധ്യകേരളം, മലബാർ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് റാവിസ് രാവിൽ സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തിയത്. ഇതിനൊപ്പം റാവിസ് ഗ്രൂപ്പ് സംസ്ഥാനത്ത് പുതിയതായി കൊണ്ടുവന്നിട്ടുള്ള ടൂറിസം സംരംഭങ്ങളും ചടങ്ങിൽ പരിചയപ്പെടുത്തി.
മൂന്ന് മേഖലകളിൽ നിന്നുള്ള കലാ രൂപങ്ങളും രുചി ഭേദങ്ങളും ചടങ്ങിന്റെ പ്രത്യേകതയായി. ഡൽഹിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പനയും, മാർഗം കളിയും പടയണിയും, തെയ്യവും, ശിങ്കാരിമേളവും ചടങ്ങിൽ പങ്കെടു നവ്യഅനുഭവമായി.
ആർ.പി.ഗ്രൂപ്പ് വൈസ്പ്രസിഡണ്ട് ആശിഷ് നായർ, ലീല റാവിസ് പ്രതിനിധികളായ സാം ഫിലിപ്പ്, ബിജു പാലറ്റ്, രേഷ്മ ഗോഡ്‌ബോലെ, രോഹിത് കൂട്ടാടൻ, പ്രേം കമൽ, ശരത് എം. എസ്, പ്രമേഷ് എം കെ, അയാൻ പോൾ, അലോക് ചക്രവർത്തി, തുടങ്ങിയവർ സംബന്ധിച്ചു.