Advertisment

ഹൈദരാബാദില്‍ 8 വയസുകാരിക്ക് പീഡനം; പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളിക്കെതിരെ കേസ്.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ എട്ട് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. കാഴ്ച വൈകല്യമുള്ള കുട്ടി മലക്പേട്ടിലെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് കഴിയുന്നത്. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്യം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്.

New Update
2244444

ഹൈദരാബാദ്: ഹൈദരാബാദില്‍ മൂന്നാം ക്ലാസുകാരി പീഡനത്തിന് ഇരയായി. സംഭവത്തില്‍ പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളിയായ 23 കാരനെതിരെ കേസെടുത്തു. 

Advertisment

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ എട്ട് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. കാഴ്ച വൈകല്യമുള്ള കുട്ടി മലക്പേട്ടിലെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് കഴിയുന്നത്. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്യം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനക്ക് ശേഷം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം മലക്പേട്ട് പൊലീസില്‍ പരാതി നല്‍കി.

കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Advertisment