രാമനാഥപുരം: വടക്കുകിഴക്കന്‍ മണ്‍സൂണിനെ തുടര്‍ന്നുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ശക്തമായ മഴ. കനത്ത മഴ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായി.
ചെന്നൈയിലെ റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്ററില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ 2 മണി വരെയുള്ള ഒറ്റ മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. വൈകുന്നേരം 5.30 ഓടെ പാമ്പന്‍ കാലാവസ്ഥാ കേന്ദ്രം 28 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി.
രാമേശ്വരത്ത് 41.1 സെന്റിമീറ്ററും തങ്കച്ചിമഠത്തില്‍ 32.2 സെന്റിമീറ്ററും പാമ്പനില്‍ 23 സെന്റീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പാമ്പന്‍, ചിന്നപാലം, മുത്തുമുനി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വെള്ളം കയറി വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നങ്കൂരമിട്ടിരുന്ന പത്ത് വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
കൊമോറിന്‍ പ്രദേശത്തെ മുകളിലെ വായു സഞ്ചാരവും അറബിക്കടലിനു മുകളിലൂടെയുള്ള കാലാവസ്ഥയും മൂലം തെക്കന്‍ തമിഴ്‌നാട്ടില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചു.
വ്യാഴാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രാമനാഥപുരം, തിരുവാരൂര്‍, നാഗപട്ടണം, കാരക്കല്‍ എന്നിവിടങ്ങളില്‍ ആര്‍എംസി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നാഗപട്ടണം, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇതിനകം 9 സെന്റീമീറ്റര്‍ വീതം മഴ രേഖപ്പെടുത്തിയിട്ടുണ്ട്, മറ്റ് തെക്കന്‍ തീരപ്രദേശങ്ങളിലും ഡെല്‍റ്റ ജില്ലകളിലും തുടര്‍ച്ചയായി ആറ് ദിവസമായി കനത്ത മഴയാണ്.