Advertisment

നീറ്റ് യുജി: പുതുക്കിയ സ്‌കോർകാർഡുകൾ പുറത്ത്; ഒന്നാം റാങ്ക് നേടിയത് 17 പേര്‍; ഒന്നാമതെത്തിയവരില്‍ മലയാളിയും

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ അന്തിമ സ്കോർകാർഡ് ഇന്ന് പുറത്തിറക്കി

New Update
neet exam

ന്യൂഡല്‍ഹി:  നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ അന്തിമ സ്കോർകാർഡ് ഇന്ന് പുറത്തിറക്കി. ഫലങ്ങളും സ്‌കോർകാർഡുകളും എൻടിഎ നീറ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in-ൽ പരിശോധിക്കാവുന്നതാണ്. ഫലങ്ങളും സ്‌കോർകാർഡുകളും neet.ntaonline.in എന്ന വെബ്‌സൈറ്റിലും പരിശോധിക്കാവുന്നതാണ്.

Advertisment

17 പേര്‍ ഒന്നാം റാങ്ക് സ്വന്തമാക്കി. മലയാളിയായ ശ്രീനന്ദ് ഷര്‍മിളും ഒന്നാം റാങ്ക് നേടിയവരില്‍ ഉള്‍പ്പെടുന്നു. ഉത്തരസൂചിക നേരത്തെ പുറത്തുവിട്ടിരുന്നു. രാജ്യത്തുടനീളമുള്ള 571 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലുമായി 4750 വ്യത്യസ്ത കേന്ദ്രങ്ങളിലാണ് നീറ്റ് യുജി പരീക്ഷ നടത്തിയത്.

ടെസ്റ്റിംഗ് ഏജന്‍സി കൗൺസിലിംഗിനായുള്ള ഷെഡ്യൂൾ ഉടന്‍ പുറത്തുവിട്ടേക്കും. നിലവിൽ, ഷെഡ്യൂൾ റിലീസ് സംബന്ധിച്ച് ടെസ്റ്റിംഗ് ഏജൻസി സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. രജിസ്ട്രേഷൻ നടപടികളുടെ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Advertisment