Advertisment

സംഘര്‍ഷങ്ങള്‍ക്ക് വേണ്ടത് സമാധാനപരമായ പരിഹാരം; റഷ്യ-യുക്രൈന്‍ പ്രശ്‌നം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പുടിനുമായി കൂടിക്കാഴ്ച

സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട്, പ്രധാനമന്ത്രി നരേന്ദ്ര മോദി

New Update
narendra modi vladimir putin

ന്യൂഡൽഹി: സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട്, പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ-യുക്രൈൻ പ്രശ്‌നം പരാമർശിച്ചാണ് മോദി ഇക്കാര്യം പറഞ്ഞത്.

Advertisment

ബ്രിക്സ് ഉച്ചകോടിക്കിടെ ഇരു നേതാക്കളും പരസ്പരം ആലിംഗനം ചെയ്താണ് വരവേറ്റത്. ബ്രിക്‌സ് ഗ്രൂപ്പിൻ്റെ വിജയത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

"റഷ്യ-യുക്രൈൻ പ്രശ്നത്തിൽ ഞങ്ങൾ എല്ലാ കക്ഷികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ സംഘർഷങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാമെന്നതാണ് ഞങ്ങളുടെ നിലപാട്. സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ ഉണ്ടാകണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സമാധാനം കൊണ്ടുവരാൻ സഹായിക്കാൻ ഇന്ത്യ എപ്പോഴും തയ്യാറാണ്''- പ്രധാനമന്ത്രി മോദി പറഞ്ഞു.

ഉച്ചകോടിയുടെ അവസാനം അഞ്ച് പുതിയ ബ്രിക്‌സ് അംഗങ്ങളെ ഔപചാരികമായി ചേർക്കുന്ന 'കസാൻ പ്രഖ്യാപനം' ഉണ്ടാകും.

ഈ വർഷം പ്രധാനമന്ത്രി മോദി നടത്തുന്ന രണ്ടാമത്തെ റഷ്യൻ സന്ദർശനമാണ് ബ്രിക്‌സ് ഉച്ചകോടി സന്ദർശനം. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം ജൂലൈയിൽ മോസ്കോ സന്ദര്‍ശിച്ചിരുന്നു.

Advertisment