Advertisment

ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണത്തിനായി ഇന്ത്യന്‍ നാവികസേന യുഎസില്‍ നിന്ന് പാട്ടത്തിനെടുത്ത എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണ്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നു വീണു

ചെന്നൈയ്ക്ക് സമീപം ആരക്കോണത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐഎന്‍എസ് രാജാലിയില്‍ നിന്നാണ് ഡ്രോണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇന്ത്യന്‍ നാവികസേന

New Update
drone Untitledlbnn

ഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണത്തിനായി ഇന്ത്യന്‍ നാവികസേന യുഎസില്‍ നിന്ന് പാട്ടത്തിനെടുത്ത എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണ്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നു വീണു.

Advertisment

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഡ്രോണ്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണത്.

ചെന്നൈയ്ക്ക് സമീപം ആരക്കോണത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐഎന്‍എസ് രാജാലിയില്‍ നിന്നാണ് ഡ്രോണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു.

2020-ല്‍ ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണത്തിനായി അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ജനറല്‍ അറ്റോമിക്‌സില്‍ നിന്ന് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഒരു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നു. തുടര്‍ന്ന് പാട്ടക്കാലാവധി നീട്ടിയിരുന്നു..

 

Advertisment