ഇംഫാല്‍: മണിപ്പൂരില്‍ എംഎല്‍എയുടെ വസതി തകര്‍ത്ത് ജനക്കൂട്ടം 18 ലക്ഷം രൂപയും ഒന്നരക്കോടി രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും കൊള്ളയടിച്ചെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 16നാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മണിപ്പൂരിലെ ജെഡിയു എംഎല്‍എ കെ ജോയ്കിഷന്‍ സിങ്ങിന്റെ അമ്മ പരാതി നല്‍കി.
ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവര്‍ക്കായി വെസ്റ്റ് ഇംഫാലിലെ തങ്മൈബന്ദ് ഏരിയയിലെ എംഎല്‍എയുടെ വസതിയില്‍ സൂക്ഷിച്ചിരുന്ന നിരവധി വസ്തുക്കളും ആക്രമണത്തില്‍ നശിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണത്തില്‍ 18 ലക്ഷം രൂപയും ഒന്നര കോടി രൂപ വിലമതിക്കുന്ന നിരവധി വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതായി താങ്മൈബന്ദ് മണ്ഡലം നിയമസഭാംഗം കെ ജോയ്കിഷന്‍ സിങ്ങിന്റെ അമ്മ ഇംഫാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
നവംബര്‍ 16 ന് വൈകുന്നേരം രണ്ട് മണിക്കൂറോളം ജനക്കൂട്ടം നിയമസഭാംഗത്തിന്റെ വസതിയില്‍ ആക്രമണം നടത്തി.
വസതിക്ക് നേരെ ആക്രമണം നടത്തുമ്പോള്‍ കുടുംബാംഗങ്ങളില്‍ ഒരാളുടെ ചികിത്സയ്ക്കായി എംഎല്‍എ ഡല്‍ഹിയിലായിരുന്നു .