ചെന്നൈ: ജൂണില്‍ 68 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് ഡി കൃഷ്ണകുമാറും ജസ്റ്റിസ് പി ബി ബാലാജിയും ചൂണ്ടിക്കാട്ടി.
പ്രധാന പ്രതിയായ ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടിയ്‌ക്കെതിരെ നിരവധി കേസുകള്‍ ചുമത്തിയിട്ടും അനധികൃതമായി കള്ളക്കടത്ത് വില്‍പന നടത്തുന്നു എന്നത് നമ്മെ അമ്പരപ്പിക്കുന്നു.
എന്തുകൊണ്ട് പോലീസിന് ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു, കേസില്‍ പോലീസ് കണ്ണടച്ചിരിക്കുകയാണെന്ന ആശങ്കകള്‍ ബലപ്പെടുന്നുവെന്നും കോടതി പറഞ്ഞു.
ഒരു ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് പരാമര്‍ശിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും ജഡ്ജിമാര്‍ രൂക്ഷമായി രംഗത്തെത്തി.
പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കല്ലെറിഞ്ഞാന്‍ എത്തുന്ന ദൂരത്താണ് സംഭവം നടന്നത്, ഇത് എങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് നമ്മെ അദ്ഭുതപ്പെടുത്തുന്നു.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ശരിയായ കാരണങ്ങളില്ലാതെ സസ്‌പെന്‍ഷനുകളിലൊന്ന് റദ്ദാക്കപ്പെടുകയും ചെയ്തു.
എന്നിട്ടും, ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളെ സസ്പെന്‍ഡ് ചെയ്യുകയും സെന്‍സിറ്റീവ് അല്ലാത്ത തസ്തികയില്‍ നിയമിക്കുകയും ചെയ്തിട്ടും, ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് തെളിയിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.