Advertisment

പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കംവച്ചവരെ ഹൈക്കമാൻഡ് തിരിച്ചറിയുമെന്ന് ഉറപ്പുണ്ട്‌, ഹരിയാന തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് വലിയ തിരിച്ചടിയാണെന്ന് കുമാരി സെൽജ

ഹരിയാന തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് വലിയ തിരിച്ചടിയാണെന്ന് കോൺഗ്രസ് നേതാവ് കുമാരി സെൽജ

New Update
Kumari Selja

ന്യൂഡൽഹി: ഹരിയാന തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് വലിയ തിരിച്ചടിയാണെന്ന് കോൺഗ്രസ് നേതാവ് കുമാരി സെൽജ. വളരെ നിരാശാജനകമെന്നായിരുന്നു സെല്‍ജയുടെ പ്രതികരണം.

Advertisment

"രാവിലെ ഞാൻ വളരെ ആവേശത്തിലായിരുന്നു.ഞങ്ങൾ 60 നിയമസഭാ സീറ്റുകളിൽ വരെ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അതിനാൽ ഈ ഫലം ഞങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ഞങ്ങളുടെ തോൽവിയുടെ കാരണങ്ങൾ ഞങ്ങൾ വിലയിരുത്തും"-കുമാരി സെൽജ പറഞ്ഞു.

ബിജെപിയുടെ നെഗറ്റീവ് പ്രതിച്ഛായയും, കോണ്‍ഗ്രസ് ആണ് വിശ്വസനീയമായ ഓപ്ഷനെന്നതും തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഘടകങ്ങളായിരുന്നു. ഈ രണ്ട് കാര്യങ്ങളിലും ഊഹങ്ങള്‍ തെറ്റിയെന്നും, ഇതെല്ലാം പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയവും ഒരു പ്രശ്‌നമായിരുന്നുവെന്നും, അതിനെക്കുറിച്ച് ഇപ്പോള്‍ എന്ത് പറയാനാണെന്നും കുമാരി സെല്‍ജ വ്യക്തമാക്കി. 10 വർഷത്തിനുശേഷം പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കംവച്ചവരെ കോൺഗ്രസ് ഹൈക്കമാൻഡ് തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ പ്രതികരിച്ചു.

 

Advertisment