വിയന്ന: ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യയുടെ ദീര്‍ഘകാല പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിയന്നയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തിന് നല്‍കിയത് 'ബുദ്ധനെ'യാണ്, 'യുദ്ധ'ത്തെയല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.
21-ാം നൂറ്റാണ്ടിലെ ആഗോള നേതൃത്വത്തിനായുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെയും മോദി ഉയര്‍ത്തിക്കാട്ടി.
രാജ്യം ഏറ്റവും മികച്ചതും തിളക്കമാര്‍ന്നതും ഏറ്റവും വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ഏറ്റവും ഉയര്‍ന്ന നാഴികക്കല്ലുകളില്‍ എത്തുന്നതിനുമായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഞങ്ങള്‍ ഞങ്ങളുടെ അറിവും വൈദഗ്ധ്യവും പങ്കിടുന്നു. ഞങ്ങള്‍ ലോകത്തിന് നല്‍കിയത് 'യുദ്ധ'ത്തെയല്ല, 'ബുദ്ധനെ'യാണ്. ഇന്ത്യ എല്ലായ്പ്പോഴും ലോകത്തിന് സമാധാനവും സമൃദ്ധിയും നല്‍കി, അതിനാല്‍ 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്താന്‍ പോകുകയാണ്, മോദി പറഞ്ഞു.
മോസ്‌കോയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ ഉക്രൈന്‍ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.