Advertisment

തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം, ഇന്ത്യയുടെ ജിസിസി മേഖല 2030-ഓടെ 28 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും, റിപ്പോർട്ടിങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
0f4b719ca4849e4550212a3b7b26a1cbd41e848539cf4d9288a2a0aff7751d13

ന്യൂഡൽഹി: 'ജിസിസി തലസ്ഥാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലുള്ള തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത.  2030-ഓടെ ജിസിസി 28 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ 19 ലക്ഷം ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 2030-ഓടെ  ജിസിസികളുടെ എണ്ണം 2,100 മുതൽ 2,200 ആയി ഉയരുകയും ജീവനക്കാരുടെ എണ്ണം 25 ലക്ഷം-28 ലക്ഷം വരെയായി ഉയരുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Advertisment

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 6,500-ലധികം സ്ഥാപനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. അതിൽ 1,100-ലധികം എണ്ണം വനിതാ നേതാക്കളുടേതാണെന്നതാണ് കൗതുകരമായ വസ്തുത. ഏറ്റവും പുതിയ നാസ്‌കോം-സിന്നോവ് റിപ്പോർട്ട് അനുസരിച്ച് ആഗോള എഞ്ചിനീയറിംഗ് ഹബ്ബുകളുടെ നാലിലൊന്നും ഇപ്പോൾ ഇന്ത്യയിലാണ്, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങിയ സാങ്കേതിക വിദ്യകളിൽ പുതു തലമുറ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തെളിവാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 400-ലധികം പുതിയ ജി.സി.സികളും 1,100 പുതിയ കേന്ദ്രങ്ങളും സ്ഥാപിച്ചതോടെ മൊത്തം ജി.സി.സികളുടെ എണ്ണം 1,700 ആയി. 

ജിസിസികളിൽ 90 ശതമാനവും മൾട്ടി-ഫങ്ഷണൽ സെൻ്ററുകളായി പ്രവർത്തിക്കുന്നു, സാങ്കേതികവിദ്യ, പ്രൊഡക്ട് എഞ്ചിനിയറിങ് എന്നിവയെ അവ പിന്തുണയ്ക്കുന്നു. ജിസിസികൾ പ്രവർത്തന കേന്ദ്രങ്ങളിൽ നിന്ന് നവീകരണത്തിൻ്റെയും തന്ത്രപരമായ വളർച്ചയുടെയും യഥാർത്ഥ എഞ്ചിനുകളായി അതിവേഗം വികസിച്ചെന്ന് നാസ്‌കോം ചെയർപേഴ്‌സൺ സിന്ധു ഗംഗാധരൻ പറഞ്ഞു. 

2024-ലെ കണക്കനുസരിച്ച് 40 ആഗോള യൂണികോണുകൾക്ക് ഇന്ത്യയിൽ ജിസിസി സാന്നിധ്യമുണ്ട്. 220-ലധികം ജിസിസി യൂണിറ്റുകൾ വികസിച്ചുവരുന്ന സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്നു, അഹമ്മദാബാദ്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവ മുന്നിലാണ്.

Advertisment