Advertisment

പോക്‌സോ കേസിൽ അറസ്റ്റിലായ നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കി

New Update
2399016-jani-master

ന്യൂഡൽഹി : പോക്‌സോ കേസിൽ അറസ്റ്റിലായ നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്‍റെ ദേശീയ ചലച്ചിത്ര അവാർഡ് സെൽ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. പ്രസ്താവനയിൽ ജാനിക്കെതിരായ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് സസ്പെൻഡ് ചെയ്തായി അറിയിച്ചിട്ടുണ്ട്. 

Advertisment

കൂടാതെ ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ ഒക്ടോബർ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ നൃത്ത സംവിധായകന് നൽകിയ ക്ഷണവും പിൻവലിച്ചിട്ടുണ്ട്. ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് ദേശീയ അവാർഡ് നേടിയത്. ഇതില്‍ സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് വിവരം.

ദേശീയ പുരസ്കാരം സ്വീകരിക്കുന്നതിനായി ഇയാൾക്ക് അടുത്തിടെ കോടതി ഇടകാലജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. 

Advertisment