Advertisment

അഞ്ചിലൊന്ന് മാതാപിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടി കളിക്കുന്ന സമയത്തേക്കാള്‍ പഠനത്തിന് മുന്‍ഗണന നല്‍കണമെന്ന്; നിഷ്‌ക്രിയ ജീവിതം നയിക്കുന്നവരില്‍ ഗ്രാമവാസികളെക്കാള്‍ മുന്നില്‍ നഗരങ്ങളില്‍ താമസിക്കുന്നവര്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ! 20 കോടിയിലധികം ഇന്ത്യക്കാരും നിഷ്‌ക്രിയ ജീവിതം നയിക്കുന്നുവെന്ന് കണ്ടെത്തല്‍

20 കോടിയിലധികം ഇന്ത്യക്കാരും 'നിഷ്‌ക്രിയ' ജീവിതമാണ് നയിക്കുന്നതെന്ന് കണ്ടെത്തല്‍

author-image
സത്യം ഡെസ്ക്
New Update
inactive life

20 കോടിയിലധികം ഇന്ത്യക്കാരും 'നിഷ്‌ക്രിയ' ജീവിതമാണ് നയിക്കുന്നതെന്ന് കണ്ടെത്തല്‍. ഡാല്‍ബെര്‍ഗ് അഡൈ്വസേഴ്‌സും സ്‌പോര്‍ട്‌സ് ആന്‍ഡ് സൊസൈറ്റി ആക്‌സിലേറ്ററും നടത്തിയ ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. നഗരപ്രദേശങ്ങളിലെ പെണ്‍കുട്ടികളില്‍ ഏറെയും ഇത്തരം ജീവിതമാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment

പ്രായപൂർത്തിയായവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ (physical activity) ഏർപ്പെടണമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കുട്ടികളും കൗമാരക്കാരും 60 മിനിറ്റും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. എന്നാല്‍ പല ഇന്ത്യക്കാരും ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു.

മാതാപിതാക്കളില്‍ അഞ്ചിലൊന്ന് പേരും തങ്ങളുടെ കുട്ടി കളിക്കുന്ന സമയത്തേക്കാൾ പഠനത്തിന് മുൻഗണന നൽകണമെന്ന് കരുതുന്നവരാണ്. ശാരീരിക ആരോഗ്യത്തേക്കാള്‍ അക്കാദമിക രംഗത്തെ വിജയമാണ് ഇവരുടെ ലക്ഷ്യം.

ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ നിഷ്‌ക്രിയ ജീവിതത്തിന്റെ തോത് ഇരട്ടിയാണ്. സ്‌കൂളുകളിലും ഫിസിക്കല്‍ ആക്ടിവിറ്റിക്കുള്ള സാധ്യതകള്‍ ഉണ്ടാകണമെന്ന് സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ 67% വിദ്യാർത്ഥികൾ സ്‌പോർട്‌സ് ഉപകരണങ്ങളുടെ അഭാവവും 21% അവരുടെ സ്‌കൂളുകളിൽ കളിസ്ഥലങ്ങളുടെ അഭാവവും നേരിടുന്നു.

വൃത്തിയുള്ളതും സുരക്ഷിതവുമായ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നിർണായകമാണ്. 70% ആളുകളും പൊതു ഇടങ്ങൾ അവരുടെ വീടിന് 15 മിനിറ്റിനുള്ളിൽ ആയിരിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് സർവേ കണ്ടെത്തി.

 

 

 

Advertisment