Advertisment

ഭാഷാപരമായ 'അടി' വീണ്ടും തുടങ്ങി കേന്ദ്രവും തമിഴ്നാടും ! പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ​ക്ക് സ്വാ​ധീ​നമുള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹി​ന്ദി ഭാ​ഷാ മാ​സാ​ച​ര​ണത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്റ്റാ​ലി​ന്റെ കത്ത്; ചടങ്ങ് നടത്തുകയാണെങ്കിൽ പ്രാ​ദേ​ശി​ക ഭാ​ഷ​യെ​യും ആ​ദ​രി​ക്കണമെന്ന് സ്റ്റാലിൻ; പ്ര​തി​ഷേ​ധ​ത്തിന് തിരികൊളുത്തി ഡി​എം​കെ വി​ദ്യാ​ർ​ഥി വി​ഭാ​ഗവും

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
stalin Untitledland

ചെ​ന്നൈ: കേന്ദ്രവും തമിഴ്നാടുമായുള്ള ഭാഷാപരമായ ഭിന്നിപ്പ് വീണ്ടും ഉയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹി​ന്ദി ഭാ​ഷാ മാ​സാ​ച​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്റ്റാലിൻ ക​ത്തും അയച്ചു. ഹി​ന്ദി ഇ​ത​ര ഭാ​ഷ​ക​ളെ അ​വ​ഹേ​ളി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കേന്ദ്രത്തിൽ നിന്നും ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത.

Advertisment

പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ​ക്ക് സ്വാ​ധീ​നം ഉ​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം ച​ട​ങ്ങ് ന​ട​ത്ത​രു​ത്. ന​ട​ത്തി​യാ​ൽ പ്രാ​ദേ​ശി​ക ഭാ​ഷ​യെ​യും ആ​ദ​രി​ക്കു​ന്ന നി​ല​യി​ലാ​ക​ണം ച​ട​ങ്ങെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ചെ​ന്നൈ ദൂ​ര​ദ​ർ​ശ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം.

ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​എം​കെ വി​ദ്യാ​ർ​ഥി വി​ഭാ​ഗം രം​ഗ​ത്തെ​ത്തി.

 

    

 

 

Advertisment