Advertisment

മഹായുതി 150-170 സീറ്റുകള്‍ നേടി വിജയിക്കും. എംവിഎയ്ക്ക് 110-130 സീറ്റുകള്‍ നേടാനാകും. മഹാരാഷ്ട്ര മഹായുതി സഖ്യം നിലനിര്‍ത്തും, ജാര്‍ഖണ്ഡിലും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം, എക്സിറ്റ് പോള്‍ ഫലങ്ങള്‍

ഝാര്‍ഖണ്ഡില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു. 81 അംഗ നിയമസഭയില്‍ എന്‍ഡിഎ 45 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

New Update
BJP-Sena-NCP to retain Maharashtra, edge for NDA in Jharkhand: Exit polls

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗം എന്നിവരുടെ മഹായുതി സഖ്യം സര്‍ക്കാര്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് എക്സിറ്റ് പോള്‍ പ്രവചനം. മഹായുതി സഖ്യം ഏകദേശം 158 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

Advertisment

അതേസമയം, ജാര്‍ഖണ്ഡില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ, ജെഎംഎം-കോണ്‍ഗ്രസ് സഖ്യവുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നും പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു.

ഝാര്‍ഖണ്ഡില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു. 81 അംഗ നിയമസഭയില്‍ എന്‍ഡിഎ 45 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

മാട്രൈസ് പ്രവചനമനുസരിച്ച്, മഹായുതി 150-170 സീറ്റുകള്‍ നേടി വിജയിക്കും. കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിന്റെ എന്‍സിപി വിഭാഗം എന്നിവ ഉള്‍പ്പെടുന്ന എംവിഎയ്ക്ക് 110-130 സീറ്റുകള്‍ നേടാനാകും.

മഹായുതി സഖ്യം 152 മുതല്‍ 160 വരെ സീറ്റുകള്‍ നേടുമെന്നും മഹാ വികാസ് അഘാഡി 130 മുതല്‍ 138 വരെ സീറ്റുകള്‍ നേടുമെന്നും ചാണക്യ സര്‍വേ വ്യക്തമാക്കുന്നു.

ടൈംസ് നൗ-ജെവിസി എക്‌സിറ്റ് പോള്‍ മഹായുതിക്ക് വ്യക്തമായ ജനവിധി പ്രവചിക്കുന്നു. സഖ്യം 159 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. എംവിഎ സഖ്യം 116 സീറ്റുകള്‍ നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

 

 

Advertisment