Advertisment

ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി​ ഒ​റ്റ​യ്ക്ക് അ​ധി​കാ​രം പിടിക്കും ! മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ൻ​ഡി​എ മുന്നേറ്റം, ഇ​ന്ത്യാ സ​ഖ്യവും ഒപ്പത്തിനൊപ്പം; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ എ​ക്‌​സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
rahul gandhi narendra modi-2

ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും ജാ​ർ​ഖ​ണ്ഡി​ലെ​യും എ​ക്‌​സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്ക് അ​ധി​കാ​രം പ്ര​വ​ചി​ച്ച ഭാ​ര​ത് പ്ല​സ് മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ൻ​ഡി​എ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​മെ​ന്നും പ​റ​യു​ന്നു.

Advertisment

പോ​ൾ ഡ​യ​റി എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ലും മ​ഹാ​രാ​ഷ്ട്ര മ​ഹാ​യു​തി സ​ഖ്യ​ത്തി​നാ​ണ് മു​ൻ തൂ​ക്കം. മ​ഹാ​യു​തി സ​ഖ്യ​ത്തി​ന് 122 മു​ത​ൽ 186 വ​രെ സീ​റ്റു​ക​ൾ പോ​ൾ ഡ​യ​റി പ്ര​വ​ചി​ക്കു​ന്നു. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് 69 മു​ത​ൽ 121 വ​രെ സീ​റ്റ് ല​ഭി​ക്കും. മ​റ്റു​ള്ള​വ​ർ​ക്ക് എ​ട്ടു മു​ത​ൽ 10 വ​രെ സീ​റ്റ് ല​ഭി​ക്കും.


മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ൻ​ഡി​എ സ​ഖ്യം 152 മു​ത​ൽ 160 സീ​റ്റ് വ​രെ നേ​ടു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യം 130 മു​ത​ൽ 138 വ​രെ സീ​റ്റ് നേ​ടു​മെ​ന്നും മ​റ്റു​ള്ള​വ​ർ പ​ര​മാ​വ​ധി എ​ട്ട് സീ​റ്റ് നേ​ടു​മെ​ന്നു​മാ​ണ്ചാ​ണ​ക്യ എ​ക്സി​റ്റ് പോ​ൾ ഫ​ലം.


ഭാ​ര​ത് പ്ല​സ് ന്യൂ​സ് സ്റ്റാ​റ്റ്സ്കോ​പ് എ​ക്സി​റ്റ് പോ​ൾ ഫ​ലം പ്ര​കാ​രം ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി 43 ഉം ​ജെ​എം​എം 21 ഉം ​സീ​റ്റ് നേ​ടും. കോ​ൺ​ഗ്ര​സി​ന് ഒ​മ്പ​ത് സീ​റ്റി​ൽ ഒ​തു​ങ്ങും. എ​ജെ​എ​സ്‌​യു നാ​ല് സീ​റ്റ് നേ​ടു​മെ​ന്നും ഈ ​എ​ക്സി​റ്റ് പോ​ൾ ഫ​ലം പ​റ​യു​ന്നു.

ടൈം​സ് നൗ ​എ​ൻ​ഡി​എ​ക്ക് 40 മു​ത​ൽ 44 വ​രെ സീ​റ്റും ഇ​ന്ത്യാ​മു​ന്ന​ണി​ക്ക് 30 മു​ത​ൽ 44 വ​രെ സീ​റ്റും ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

 

 

 

Advertisment