Advertisment

'ഒരുമിച്ച് നിന്നാല്‍ നമ്മള്‍ സുരക്ഷിതരാണ്': മഹാരാഷ്ട്രയിലെ പത്രങ്ങളില്‍ പ്രധാനപരസ്യമായി മോദിയുടെ മുദ്രാവാക്യം: പരസ്യത്തില്‍ മഹായുതി സഖ്യകക്ഷികളായ ശിവസേനയുടെയും എന്‍സിപിയുടെയും ലോഗോകളും

പ്രധാനമന്ത്രിയുടെ ഈ മുദ്രാവാക്യം ഉയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി.

New Update
BJP amplifies 'ek hain toh safe hain' slogan with newspaper ad in Maharashtra

മുംബൈ:  പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വിഭജന രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ 'ഏക് ഹേ തോ സേഫ് ഹേ' (ഒരുമിച്ച് നിന്നാല്‍ നമ്മള്‍ സുരക്ഷിതരാണ്) എന്ന മുദ്രാവാക്യം മഹാരാഷ്ട്രയിലുടനീളമുള്ള പത്രങ്ങളില്‍ പ്രധാനമായി ഇടംപിടിച്ചു. 

Advertisment

പ്രധാനമന്ത്രിയുടെ ഈ മുദ്രാവാക്യം ഉയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി.

ബിജെപി പുറത്തിറക്കിയ പത്രപരസ്യത്തില്‍ മഹായുതി സഖ്യകക്ഷികളായ ശിവസേനയുടെയും എന്‍സിപിയുടെയും ലോഗോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു ജാതിയെ മറ്റൊന്നിനെതിരെ പോരാടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ഏക അജണ്ടയെന്ന് മഹാരാഷ്ട്രയിലെ ധൂലെയില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോദി വിമര്‍ശിച്ചിരുന്നു.

എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ പുരോഗതി പ്രാപിക്കാനും അര്‍ഹമായ അംഗീകാരം നേടാനും അവര്‍ ആഗ്രഹിക്കുന്നില്ല. ഓര്‍ക്കുക 'ഏക് ഹായ് തോ സേഫ് ഹേ' (ഒരുമിച്ച് നിന്നാല്‍ നമ്മള്‍ സുരക്ഷിതരാണ്), പ്രധാനമന്ത്രി പറഞ്ഞു.

Advertisment