Advertisment

'തമിഴ് തായ്‍വാഴ്ത്ത് ദ്രാവിഡ നാട്' ഒഴിവാക്കിയതിൽ മാപ്പുപറഞ്ഞ് ദൂരദർശൻ; അബദ്ധത്തിൽ സംഭവിച്ച പിഴവെന്ന് വിശദീകരണം

New Update

ചെന്നൈ: ഹിന്ദി മാസാചരണ പരിപാടിയിൽ സംസ്ഥാന ഗാനമായ തമിഴ് തായ്‍വാഴ്ത്തിൽ ഒരു വരി ഒഴിവായ സംഭവത്തിൽ മാപ്പ് പറഞ്ഞ് ചെന്നൈ ദൂരദർശൻ കേന്ദ്ര.

Advertisment

ശ്രദ്ധക്കുറവ് കാരണം അബദ്ധത്തിൽ സംഭവിച്ച പിഴവാണെന്നാണ് വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വിമർശനം നേരിടേണ്ടി വന്നതിന് മാപ്പ് ചോദിക്കുന്നതായും ദൂരദർശൻ വിശദീകരണക്കുറിപ്പിൽ പറയുന്നു.

തമിഴ്നാട് ദൂരദർശന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ടാണ് ചെന്നൈയിൽ പരിപാടി സംഘടിപ്പിച്ചത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കുന്ന പരിപാടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും തമിഴ്നാട് ഗവർണർ ആർ.എൻ. രവി മുഖ്യാതിഥിയായ പരിപാടിയുമായി അധികൃതർ മുന്നോട്ടുപോകുകയായിരുന്നു.

തമിഴ് തായ്‍വാഴ്ത്ത് ദ്രാവിഡ നാട് എന്ന വരി ഇല്ലാതെയാണ് ആലപിച്ചത്. ഇതോടെ ദ്രാവിഡ മോഡൽ എന്ന പ്രയോഗം ഇഷ്ടമല്ലാത്ത ഗവർണറുടെ സൗകര്യത്തിനായി ഈ വരി മനഃപൂർവം ഒഴിവാക്കിയതാണെന്ന വിമർശനവുമായി ഡി.എം.കെ മുന്നോട്ടുവരികയായിരുന്നു.

 

 

 

 

 

 

 

 

 

 

Advertisment