Advertisment

ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ സ്വന്തം സംസ്ഥാനത്തിന് പുറത്തുനിന്ന് കന്നി അങ്കത്തിനൊരുങ്ങുന്നത് ആദ്യം. പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് ഇനി തട്ടകം വയനാടാക്കി മാറ്റാന്‍ !

മുമ്പ് അമേഠിയില്‍ തോറ്റപ്പോള്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ വയനാടിനോട് രാഹുല്‍ ഗാന്ധിക്ക് വൈകാരികമായ അടുപ്പമാണുള്ളത്. അങ്ങനെയാണ് രാഹുല്‍ മുന്‍കൈ എടുത്ത് പ്രിയങ്കയെ വയനാട്ടില്‍ മല്‍സരിക്കാന്‍ നിയോഗിക്കുന്നത്.

New Update
priyanka gandhi
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി: ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ സ്വന്തം സംസ്ഥാനത്തിന് പുറത്ത് പാര്‍ലമെന്‍ററി പോരാട്ടത്തിന് തുടക്കം കുറിക്കുന്നത് ആദ്യം. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമ്പോള്‍ അത് പ്രിയങ്കയുടെ കന്നി പോരാട്ടമാണ്.

Advertisment

nehru family

ജവഹര്‍ലാല്‍ നെഹ്റു മുതല്‍ തെരഞ്ഞെടുപ്പ് പോരിനിറങ്ങിയത് സ്വന്തം സംസ്ഥാനത്താണ്. ഇന്ദിരാ ഗാന്ധിയും പിന്നീട് രാജീവ് ഗാന്ധിയും സോണിയയും രാഹുലുമെല്ലാം ആ പാത പിന്തുടര്‍ന്നു.


ഇന്ദിരയും രാഹുലും സംസ്ഥാനത്തിന് പുറത്തും മല്‍സരിച്ചിട്ടുണ്ടെങ്കിലും കന്നി പോരാട്ടം തന്നെ മറ്റൊരു സംസ്ഥാനത്തുനിന്ന് ആകുന്നത് പ്രിയങ്കയുടെ കാര്യത്തിലാണ്.


ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും മല്‍സരിച്ച രാഹുല്‍ വയനാട് ഒഴിഞ്ഞ ശേഷമാണ് പകരം സഹോദരി പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേയ്ക്ക് നിയോഗിച്ചത്.

1429913-priyanka-rahul.webp

മുമ്പ് അമേഠിയില്‍ തോറ്റപ്പോള്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ വയനാടിനോട് രാഹുല്‍ ഗാന്ധിക്ക് വൈകാരികമായ അടുപ്പമാണുള്ളത്. അങ്ങനെയാണ് രാഹുല്‍ മുന്‍കൈ എടുത്ത് പ്രിയങ്കയെ വയനാട്ടില്‍ മല്‍സരിക്കാന്‍ നിയോഗിക്കുന്നത്.


പ്രിയങ്ക മല്‍സരിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി കോണ്‍ഗ്രസിന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സോണിയയും രാഹുലും പാര്‍ലമെന്‍റില്‍ അംഗങ്ങളായിരുന്ന സാഹചര്യത്തില്‍ മൂന്നാമതൊരാള്‍കൂടി മല്‍സരിക്കേണ്ടതില്ലെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രിയങ്ക മാറി നിന്നത്.


എന്നാല്‍ ഇത്തവണ സോണിയാ ഗാന്ധി രാജ്യസഭയിലേയ്ക്ക് മാറുകയും മല്‍സര രംഗത്തുനിന്ന് പിന്മാറുകയും ചെയ്ത സാഹചര്യത്തിലാണ് പ്രിയങ്കയെ പരിഗണിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്.

Advertisment