Advertisment

കേരളത്തിൽ ബിജെപിയെ ജയിപ്പിച്ചതും ജയത്തിന്നരികെ എത്തിച്ചതുമായ 2 മണ്ഡലങ്ങളുണ്ട്. ആ ഉജ്വല വിജയത്തിൻ്റെ ശോഭ കെടുത്തി കേന്ദ്ര ബജറ്റ്. ബിജെപിയെ ജയിപ്പിച്ചിട്ട് എന്തായി എന്ന ചോദ്യത്തിന് എന്താണ് മറുപടി ? കേരളത്തിൽ മാറി ചിന്തിക്കാന്‍ തുടങ്ങിയ ജനങ്ങളുടെ മനസ്സിടിഞ്ഞു. ബിജെപിയുടെ വിജയത്തേരോട്ടം ഇനിയും ആവർത്തിക്കുമെന്ന പ്രവചനം പാഴാകുമോ ?

ബിജെപിയിലേക്കുണ്ടായ വോട്ടുചോർച്ചയുടെ ഷോക്ക് പ്രത്യേകിച്ച് സിപിഎമ്മിനെ വല്ലാതെ ഉലയ്ക്കുകയും ചെയ്ത ഘട്ടത്തിലാണ് ബജറ്റിലൂടെ കേന്ദ്രത്തിലെ ബിജെപി സർക്കാർ കേരളത്തോട് കൊടിയ വഞ്ചന കാട്ടിയത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
budjet nirmala sitaraman

ഡല്‍ഹി: കേരളത്തിൽ ബിജെപി കാത്തു കാത്തിരുന്നു നേടിയ തിരഞ്ഞെടുപ്പു വിജയത്തിൻ്റെ ശോഭ കെടുകയാണോ ? തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയ വിജയം ബിജെപിക്ക് സ്വപ്നസമാനം എന്നേ പറയാനാകൂ. ഇരുമുന്നണികളെയും ഞെട്ടിച്ച് കേരളത്തിൽ ബിജെപിയുടെ വോട്ടിങ് ശതമാനം നന്നേ ഉയരുകയും ചെയ്തു.

Advertisment

ബിജെപിയിലേക്കുണ്ടായ വോട്ടുചോർച്ചയുടെ ഷോക്ക് പ്രത്യേകിച്ച് സിപിഎമ്മിനെ വല്ലാതെ ഉലയ്ക്കുകയും ചെയ്ത ഘട്ടത്തിലാണ് ബജറ്റിലൂടെ കേന്ദ്രത്തിലെ ബിജെപി സർക്കാർ കേരളത്തോട് കൊടിയ വഞ്ചന കാട്ടിയത്.


ബിജെപിയെ ജയിപ്പിച്ചിട്ട് എന്തായി എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ചോദ്യത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ബിജെപി അക്കൗണ്ട് തുറന്നപ്പോൾ കേരളത്തിൻ്റെ അക്കൗണ്ട് പൂട്ടി എന്ന് കേരളത്തിലെ ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞതും വെറുംവാക്കല്ല.


ഒറ്റയാൾ പോരാട്ടം നടത്തി കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി നൽകാത്തതു തന്നെ അവഗണയായിരിക്കെ, ബജറ്റിൽ ചില്ലിക്കാശുപോലും തരാതായപ്പോൾ കേരളത്തിലെ മനുഷ്യരുടെ മനസ്സിടിഞ്ഞു എന്നതിൽ തർക്കമില്ല. ആ അവഗണന അവിടെ നിൽക്കുമ്പോഴും ജോർജ് കുര്യനെ തേടിപ്പിടിച്ച് കേന്ദ്ര സഹമന്ത്രി സ്ഥാനം കൊടുത്തപ്പോൾ ബിജെപിയുടെ തന്ത്രശാലകളുടെ ദൂരക്കാഴ്ചയായി അതു വിലയിരുത്തപ്പെട്ടിരുന്നു.

ജയത്തിനരികെ ബിജെപിയുടെ തിരുവനന്തപുരം ലോക്സഭാ സ്ഥാനാർഥി എത്തി എന്നതും രാഷ്ട്രീയക്കാറ്റ് മാറി വീശാൻ തുടങ്ങി എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. ഇവയൊക്കെ ബിജെപി സംസ്ഥാന ഘടകത്തിൻ്റെ വിജയമായി ഘോഷിക്കപ്പെട്ടില്ലെങ്കിലും കേരളത്തിൽ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതു തന്നെ വിപ്ലവകരമായ മാറ്റമായിരുന്നു.

പത്തു വർഷത്തെ ഭരണത്തിനിടയിൽ ഇന്ത്യയുടെ ഹൃദയഭൂമി കുലുങ്ങിയത് ബിജെപി കണ്ടതാണ്. കേരളത്തിലെയും കർണാടകയിലേയുമൊക്കെ വിജയം ഇനി ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ബിജെപിയെ പ്രേരിപ്പിക്കും എന്നായിരുന്നു നിരീക്ഷണം.

ഇക്കണക്കിനു പോയാൽ അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കും 2026 ൽ നടക്കുന്ന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വൻ കുതിപ്പു കാണേണ്ടി വരും എന്നും വിലയിരുത്തപ്പെട്ടിരുന്നു. 

അല്ലെങ്കിൽ ഈ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കേരളത്തിൽ കണ്ടത് യുഡിഎഫിൻ്റെ പോലുമല്ല, ബിജെപിയുടെ വിജയമാണെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഒരു സംസ്ഥാന മന്ത്രി കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ പ്രതികരണവും ഇത് ബിജെപി വിജയമാണെന്നായിരുന്നു.


എന്നിട്ടും ഈ നിർണായക രാഷ്ട്രീയ മുഹൂർത്തത്തിൽ പോലും കേരളത്തിന് ഒന്നും തരാതിരിക്കാൻ ബജെപിയെ പ്രേരിപ്പിച്ചതെന്താണ് ? എന്തു രാഷ്ട്രീയ തന്ത്രമാണത്. ഇത് കേരളത്തിലെ ബിജെപിയുടെ പരാജയം കൂടിയല്ലെ ? കേരളത്തിലെ ബിജെപിയെ കേന്ദ്രം കരുതുന്നില്ല എന്നു വേണ്ടേ കരുതാൻ.


കേരളത്തിൽ വന്ന് വലിയ വായിൽ പ്രസംഗിച്ചുപോകാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിന് എന്തെങ്കിലും വച്ചുനീട്ടാമായിരുന്നു. ഏറെ ഖേദകരമായത് വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്ന പദ്ധതിയായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (എയിംസ്) നെ ധനമന്ത്രി നിർമല സീതാരാമൻ ഇക്കുറിയും അവഗണിച്ചതാണ്. 

1956 ൽ ഡൽഹിയിൽ ആരംഭിച്ച എയിംസ് ഇന്ന് രാജ്യത്തിൻ്റെ അഭിമാനമാണ്. ഇന്നിപ്പോൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി എയിംസ് പോലെയുള്ള 22 സ്ഥാപനങ്ങളുണ്ട്. ഇത്തരമൊരു സ്ഥാപനം കേരളത്തിൽ വരുക എന്ന പ്രതീക്ഷയ്ക്ക് ഒരു ദശാബ്ദത്തിലധികം പഴക്കമുണ്ട്.

എയിംസ് കൊണ്ടുവരുമെന്ന് കേരളത്തിൽ ലോക് സഭയിലേക്ക് മത്സരിച്ച എല്ലാ ബിജെപി സ്ഥാനാർഥികളും ഉറക്കെ പറയുകയും ചെയ്തു. കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തിയത്‌ കേന്ദ്രത്തെ കേരളം അറിയിച്ചതുമാണ്.


ബിഹാർ, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽ രണ്ടുവീതം എയിംസാണുള്ളത്‌. ദക്ഷിണേന്ത്യയിൽ എയിംസില്ലാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്‌. കേരളത്തിലെ കാർഷിക മേഖലയോടു കാട്ടിയത് ഇതിലേറെ നീതികേടാണ്. റബറിൻ്റെ വിലയുയർത്താൻ നടപടിയുണ്ടാകുമെന്നു പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ല. 


വില ഉയർത്തുമെന്ന് കേന്ദ്രം ഉറപ്പു നൽകിയ പശ്ചാത്തലത്തിലാണ് കോട്ടയത്തു താൻ മത്സരിക്കാൻ ഇറങ്ങിയതെന്നു വരെ തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

റബ്ബർ ബോർഡിനായി നീക്കിവച്ചിരിക്കുന്ന 320 കോടി റബർ ബോർഡ് ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനേ തികയു. ബജറ്റിൽ നെൽകർഷകരെയും പാടേ അവഗണിച്ചിരിക്കുകയാണ്.

Advertisment