Advertisment

ആരോഗ്യപരമായ കാരണങ്ങള്‍, ഏഴ് ദിവസത്തെ ജാമ്യം വേണമെന്ന് അരവിന്ദ് കെജ്‌രിവാള്‍; ഹര്‍ജി തള്ളി കോടതി

ആവശ്യമായ വൈദ്യപരിശോധന നടത്താൻ ബന്ധപ്പെട്ട അധികാരികളോട് കോടതി നിർദേശിച്ചു. അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി റൂസ് അവന്യൂ കോടതി ജൂൺ 19 വരെ നീട്ടി. അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
kejriwal 9 Untitled4df54.jpg

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നൽകിയ ഇടക്കാല ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി. മെഡിക്കൽ കാരണങ്ങളാൽ ഏഴ് ദിവസത്തെ ജാമ്യം തേടിയാണ്  കെജ്‌രിവാള്‍ ജാമ്യാപേക്ഷ നല്‍കിയത്. അതിനിടെ, ആവശ്യമായ വൈദ്യപരിശോധന നടത്താൻ ബന്ധപ്പെട്ട അധികാരികളോട് കോടതി നിർദേശിച്ചു.

Advertisment

അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി റൂസ് അവന്യൂ കോടതി ജൂൺ 19 വരെ നീട്ടി. അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കി.

 

Advertisment