മുംബൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ 22 വിമത സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അറിയിച്ചു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ നവംബര്‍ 20ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 22 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. മഹാ വികാസ് അഘാഡിയുടെ ഔദ്യോഗിക നോമിനികളെയാണ് ഇവര്‍ എതിര്‍ക്കുന്നത്.
അച്ചടക്ക നടപടി നേരിടുന്ന പ്രമുഖ നേതാക്കളില്‍ രാംടെക്കില്‍ നിന്ന് മത്സരിക്കുന്ന മുന്‍ മന്ത്രി രാജേന്ദ്ര മുലക്, കടോളില്‍ നിന്നുള്ള യാജ്ഞവല്‍ക് ജിച്ച്കര്‍, കസ്ബയില്‍ നിന്നുള്ള കമല്‍ വ്യാവരെ, കോപ്രി പച്ച്പഖാഡിയില്‍ നിന്നുള്ള മനോജ് ഷിന്‍ഡെ, സുരേഷ് പാട്ടീല്‍, ആബ ബാഗുല്‍ എന്നിവരും ഉള്‍പ്പെടുന്നു.
ആനന്ദ് റാവു ഗേദം, ഷിലു ചിമുര്‍ക്കര്‍, സോണാല്‍ കോവ്, ഭരത് യെരെമെ, അഭിലാഷ ഗവതുരെ, പ്രേംസാഗര്‍ ഗന്‍വീര്‍, അജയ് ലഞ്ചേവാര്‍, വിലാസ് പാട്ടീല്‍, ആസ്മ ജവാദ് ചിഖ്ലേക്കര്‍, ഹന്‍സ്‌കുമാര്‍ പാണ്ഡെ, മോഹന്റാവ് ദണ്ഡേക്കര്‍, മംഗള്‍ വിലാസ് ഭുജ്വല്‍, മനോജ്, വിജയ് ഖഡ്സെ, ഷബീര്‍ ഖാന്‍ ജിച്ച്കര്‍, രാജു ജോഡ്, രാജേന്ദ്ര മുഖ എന്നിവര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് നേതാക്കളില്‍ ഉള്‍പ്പെടുന്നു.