Advertisment

സര്‍ക്കാര്‍ ആശുപത്രിയില്‍ കടന്നുകയറി ഡോക്ടറെ കുത്തി വീഴ്ത്തി, കത്തി തുടച്ച് ശാന്തനായി നടന്നു പോകുന്ന പ്രതി, ദൃശ്യങ്ങള്‍ പുറത്ത്

കുറ്റകൃത്യത്തിന് ശേഷം പ്രതി വിഘ്‌നേഷ് കത്തി പുറത്തെടുക്കുന്നതും തുടയ്ക്കുന്നതും ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ കാണാം.

New Update
Chennai man calmly walks away after stabbing doctor, wipes knife

ചെന്നൈ: ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓങ്കോളജിസ്റ്റിനെ കുത്തിയ പ്രതി കുറ്റകൃത്യത്തിന് ശേഷം ശാന്തനായി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Advertisment

കലൈഞ്ജര്‍ സെന്റിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട ഡോക്ടര്‍ ബാലാജി ജഗന്നാഥന്റെ മുന്‍ രോഗികളില്‍ ഒരാളുടെ മകനാണ് പ്രതി.

കുറ്റകൃത്യത്തിന് ശേഷം പ്രതി വിഘ്‌നേഷ് കത്തി പുറത്തെടുക്കുന്നതും തുടയ്ക്കുന്നതും ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ കാണാം. ശാന്തനായി നടന്ന് കത്തി വലിച്ചെറിയുന്നതും കാണാം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ വിഘ്‌നേഷിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നത് കാണാം. തുടര്‍ന്ന് വിഘ്‌നേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. സൈദാപേട്ട കോടതി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെയാണ് വിഘ്നേഷ് ഔട്ട്പേഷ്യന്റ് മുറിയില്‍ വച്ച് ഡോക്ടറെ ഒന്നിലധികം തവണ കുത്തിയത്. അമ്മയ്ക്ക് ഡോക്ടര്‍ തെറ്റായ മരുന്ന് എഴുതി നല്‍കിയെന്ന് സംശയിച്ചാണ് ഇയാള്‍ ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തില്‍ ഡോക്ടര്‍ ജഗന്നാഥിന് ഏഴ് കുത്തേറ്റിട്ടുണ്ട്.

 

 

Advertisment