Advertisment

ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടവേള കൊടുത്ത് സിസേറിയന്‍ നടത്തി ഡോക്ടര്‍ സ്ഥാനാര്‍ത്ഥി

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ദാർസി നിയമസഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാർത്ഥിയായ ഗോട്ടിപതി ലക്ഷ്മിയാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ടിഡിപി വിജയിച്ചാൽ ആശുപത്രി പണിയുമെന്നും പ്രഖ്യാപനം.

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
Gottipati Lakshmi

ഹൈദരാബാദ്: തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അല്‍പനേരം ഇടവേള നല്‍കി സിസേറിയന്‍ നടത്തി ഡോക്ടര്‍ സ്ഥാനാര്‍ഥി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ദാർസി നിയമസഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാർത്ഥിയായ ഗോട്ടിപതി ലക്ഷ്മിയാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്.

Advertisment

വ്യാഴാഴ്ച പ്രചരണത്തിന് പോകാനിരിക്കെയാണ് ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണിയെക്കുറിച്ച് ലക്ഷ്മി അറിയുന്നത്. അമ്നിയോട്ടിക് ഫ്ലൂയിഡ് നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു യുവതി.  തുടര്‍ന്ന് ആശുപത്രിയിലെത്തിയ ലക്ഷ്മി അടിയന്തര ശസ്ത്രക്രിയ നടത്തി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

"സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ യുവതിയെ ഗുണ്ടൂരിലേ ആശുപത്രിയിലേക്ക്‌ റഫർ ചെയ്തിരുന്നു. ഞാൻ അവിടെ പോയി അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ ശസ്ത്രക്രിയ നടത്തി," ലക്ഷ്മി എൻഡിടിവിയോട് പറഞ്ഞു.  ടിഡിപി വിജയിച്ചാൽ താനിവിടെ ആശുപത്രി പണിയുമെന്നും അവർ പറഞ്ഞു.

Advertisment