Advertisment

ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന കെ‌ട്ടിടത്തിൻ്റെ മതിൽ തകർന്ന് വീണ് യുവതി മരിച്ചു; ഒമ്പത് പേർക്ക് പരിക്ക്

നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതിനിടെ കെട്ടിടം തകരുകയായിരുന്നെന്നും നിരവധി തൊഴിലാളികൾ അതിനടിയിൽ അകപ്പെടുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ രണ്ട് ആശുപത്രികളിലേക്കായി മാറ്റി. ആശുപത്രിയിൽ വെച്ചാണ് ദേവി മരിച്ചത്.

New Update
bilding Untitledarjun

ഡൽഹി: ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന ആശുപത്രി കെ‌ട്ടിടത്തിൻ്റെ മതിൽ തകർന്ന് യുവതി മരിച്ചു. അപക‌ടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. 

Advertisment

ഉത്തർ പ്രദേശ് ജാൻസി സ്വദേശി ദേവിയാണ് മരിച്ചത്. പരിക്കേറ്റ എല്ലാവരും ആശുപത്രി നിർമ്മാണ തൊഴിലാളികളാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതിനിടെ കെട്ടിടം തകരുകയായിരുന്നെന്നും നിരവധി തൊഴിലാളികൾ അതിനടിയിൽ അകപ്പെടുകയുമായിരുന്നു.

പരിക്കേറ്റവരെ ഉടൻ തന്നെ രണ്ട് ആശുപത്രികളിലേക്കായി മാറ്റി. ആശുപത്രിയിൽ വെച്ചാണ് ദേവി മരിച്ചത്.

Advertisment