ഡല്‍ഹി: 2025 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് ബ്രഹ്‌മസിംഗ് തന്‍വാര്‍ എഎപിയില്‍ ചേര്‍ന്നു.
എഎപിയുടെ ഛത്തര്‍പൂര്‍ എംഎല്‍എ കര്‍താര്‍ സിംഗ് തന്‍വാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അതേ നിയോജക മണ്ഡലത്തിലെ മുന്‍ ബിജെപി എംഎല്‍എ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഡല്‍ഹി രാഷ്ട്രീയത്തിലെ പ്രമുഖനായ ബ്രഹ്‌മസിംഗ് തന്‍വാര്‍ ഇന്ന് എഎപിയില്‍ ചേര്‍ന്നു. ഛത്തര്‍പൂര്‍, മെഹ്റൗളി എന്നിവിടങ്ങളില്‍ നിന്ന് എംഎല്‍എയായി സേവനമനുഷ്ഠിച്ച അദ്ദേഹം കഴിഞ്ഞ 50 വര്‍ഷമായി ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നു.
ഡല്‍ഹിയുടെ വികസനത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹം ബിജെപി വിട്ട് എഎപിയില്‍ ചേര്‍ന്നു. എഎപി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
താന്‍ അരവിന്ദ് കെജ്രിവാളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെന്നും എഎപിയുമായി ഡല്‍ഹിയുടെ പുരോഗതിക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ തനിക്ക് കഴിയുമെന്നും തന്‍വര്‍ പറഞ്ഞു.
എഎപിയില്‍ ചേര്‍ന്നാല്‍ ഡല്‍ഹിക്ക് വേണ്ടി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നി. കൂടാതെ, അരവിന്ദ് കെജ്രിവാളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ പാര്‍ട്ടിയില്‍ ചേരാന്‍ എന്നെ പ്രേരിപ്പിച്ചതെന്നും ബ്രഹ്‌മസിംഗ് തന്‍വര്‍ പറഞ്ഞു.