Advertisment

പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു

New Update
nambiar

ബംഗലൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.

ഇംഗ്ലണ്ടിൽ പോയ ടിപിജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറിയിൽ കുറേക്കാലം ജോലി ചെയ്തു. എയർ കണ്ടീഷനിങ്ങിലും റഫ്രിജറേഷനിലും ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുണ്ട്. ഇന്ത്യയിൽ മികച്ച നിലവാരമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് തുടക്കമിടുക എന്ന കാഴ്ചപ്പാടോടെയാണ് ബിപിഎൽ ഇന്ത്യ ആരംഭിക്കുന്നത്.

ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബിപിഎല്‍. 1963 ലാണ് നമ്പ്യാര്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ബിപിഎല്‍ എന്ന ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ചായിരുന്നു കമ്പനിയുടെ തുടക്കം.

Advertisment
Advertisment