Advertisment

2014 മുതല്‍ 2019 വരെ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍, തുടര്‍ന്ന് തൃണമൂലില്‍, അവിടെ നിന്ന് എഎപിയിലേക്ക് കൂടുമാറ്റം, പിന്നീട്‌ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള കെജ്‌രിവാളിന്റെ തീരുമാനത്തില്‍ പിണങ്ങി ബിജെപിയിലേക്ക്, ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസില്‍ ! ഞെട്ടിച്ച് അശോക് തന്‍വാര്‍, മുന്‍ എംപി കോണ്‍ഗ്രസിലേക്ക് മടങ്ങിയത് രാവിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ

മുന്‍ എംപി അശോക് തന്‍വാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ജനുവരിയില്‍ തന്‍വാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു

New Update
Ashok Tanwar

ചണ്ഡീഗഡ്: മുന്‍ എംപി അശോക് തന്‍വാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ജനുവരിയില്‍ തന്‍വാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റാലിയിലാണ് തന്‍വാറിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം.

Advertisment

സിർസയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപിയായ തൻവർ 2014 മുതൽ 2019 വരെ ഹരിയാന കോൺഗ്രസ് മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു. 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം അടുത്ത വർഷം എഎപിയിലേക്ക് മാറി.

കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാളിൻ്റെ തീരുമാനത്തെ എതിർത്ത് തൻവർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി വിട്ടു. ബിജെപിയിൽ ചേർന്ന് സിറയിൽ നിന്ന് പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസിൻ്റെ കുമാരി സെൽജയോട് പരാജയപ്പെട്ടു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് തൻവർ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിൻ്റെ അവസാന ദിവസമായിരുന്നു തൻവറിൻ്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ്.

സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണും.

Advertisment