Advertisment

ഹരിയാനയില്‍ മുഖ്യമന്ത്രിക്കസേരയില്‍ നോട്ടമിട്ട് അനില്‍ വിജ്, പദവിക്കുവേണ്ടി അവകാശവാദം ഉന്നയിക്കുമെന്ന് മുതിര്‍ന്ന നേതാവിന്റെ പ്രഖ്യാപനം; ദേശീയ നേതൃത്വത്തിന് പഥ്യം നയാബ് സിംഗ് സൈനിയെ ? ബിജെപിക്ക് 'തലവേദന'

ഹരിയാനയിലെ മുഖ്യമന്ത്രിപദവിയിലേക്ക് കണ്ണുവച്ച് ബിജെപി നേതാവ് അനില്‍ വിജ്

New Update
anil vij nayab saini

ചണ്ഡീഗഡ്: ഹരിയാനയിലെ മുഖ്യമന്ത്രിപദവിയിലേക്ക് കണ്ണുവച്ച് ബിജെപി നേതാവ് അനില്‍ വിജ്. തനിക്കുമേല്‍ പൊതുജനസമ്മര്‍ദ്ദം ഏറെയുണ്ടെന്നും,  പാർട്ടിക്കുള്ളിലെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നും അനില്‍ വിജ് 'എക്‌സി'ല്‍ കുറിച്ചു.

Advertisment

ആരെ മുഖ്യമന്ത്രിയാക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് രംഗത്തെത്തിയത്. ഇത് ബിജെപിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. 

എന്നാല്‍ ബിജെപി അധികാരത്തില്‍ തുടര്‍ന്നാല്‍ നയാബ് സിംഗ് സൈനി മുഖ്യമന്ത്രിയായി തുടരുമെന്ന് ഹരിയാന ബിജെപിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പാര്‍ട്ടി ദേശീയ നേതൃത്വം നയാബിനൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് ധര്‍മേന്ദ്രയുടെ പ്രതികരണം.

Advertisment