മുംബൈ: മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ഉയര്‍ത്തുന്ന 'ബത്തേങ്കേ തോ കാറ്റേംഗേ' (വിഭജിച്ചാല്‍ നമ്മള്‍ നശിക്കും) എന്ന മുദ്രാവാക്യം തള്ളി എന്‍സിപി നേതാവ് അജിത് പവാര്‍ രംഗത്ത്.
ഹിന്ദു ഐക്യം വിളിച്ചോതുന്ന ഈ മുദ്രാവാക്യം മഹാരാഷ്ട്രയില്‍ പ്രതിധ്വനിക്കില്ലെന്നും പകരം വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ബത്തേങ്കേ തോ കാറ്റേംഗേ' മുദ്രാവാക്യത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് അജിത് പവാര്‍ പറഞ്ഞു. ഇത് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇത് പ്രവര്‍ത്തിക്കില്ല. ഇത് യുപിയിലോ ജാര്‍ഖണ്ഡിലോ മറ്റ് ചില സ്ഥലങ്ങളിലോ പ്രവര്‍ത്തിച്ചേക്കാം.
ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ അക്രമങ്ങളെ പരാമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യം ഈ മുദ്രാവാക്യം അവതരിപ്പിച്ചത്.
പിന്നീട് ആര്‍എസ്എസും നിരവധി ബിജെപി നേതാക്കളും ഇത് അംഗീകരിച്ചു. ഈ മുദ്രാവാക്യം മഹാരാഷ്ട്രയില്‍ ബിജെപിയുടെ കേന്ദ്ര പ്രചാരണ രേഖയായി മാറി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയിലും ആദിത്യനാഥ് ഇത് ആവര്‍ത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും ഈ മുദ്രാവാക്യം പരാമര്‍ശിച്ചു. 'ഒത്തൊരുമയോടെ നിലനില്‍ക്കുകയാണെങ്കില്‍ നമ്മള്‍ സുരക്ഷിതരായിരിക്കുമെന്ന്' ധൂലെയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.