Advertisment

37.5 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു? റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഭാരതി എയര്‍ടെല്‍

ക്‌സെന്‍സെന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കറാണ് 37.5 കോടിയിലേറെ എയര്‍ടെല്‍ ഇന്ത്യ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വില്‍പനയ്ക്ക് വെച്ചത്.

New Update
ജിയോയ്ക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് സൗജന്യം നല്‍കാന്‍ എയര്‍ടെല്‍...

ഡല്‍ഹി: 37.5 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഭാരതി എയര്‍ടെല്‍.

Advertisment

വ്യക്തിവിവരങ്ങള്‍ ഒരു ജനപ്രിയ ഹാക്കിങ് ഫോറത്തില്‍ പങ്കുവെക്കുകയാണെന്ന് ഒരു ഹാക്കര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം. 

വിശദമായി പരിശോധിച്ചുവെന്നും വിവരച്ചോര്‍ച്ച എയര്‍ടെല്‍ നെറ്റ് വര്‍ക്കില്‍ സംഭവിച്ചിട്ടില്ലെന്നും കമ്പനി മാധ്യമങ്ങളോട് പറഞ്ഞു.

ഡാര്‍ക്ക് വെബ്ബിലെ വിവരങ്ങള്‍ എക്‌സ് വഴി പരസ്യപ്പെടുത്തുന്ന ഡാര്‍ക്ക് വെബ് ഇന്‍ഫോര്‍മര്‍ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് എയര്‍ടെല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഹാക്കറുടെ അവകാശവാദം പുറത്തറിഞ്ഞത്.

ക്‌സെന്‍സെന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കറാണ് 37.5 കോടിയിലേറെ എയര്‍ടെല്‍ ഇന്ത്യ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വില്‍പനയ്ക്ക് വെച്ചത്.

 

Advertisment