അഹമ്മദാബാദ്: വിയറ്റ്നാമിലെ കടലോര നഗരമായ ഡാ നാങ്ങിലേക്ക് വിയറ്റ് ജെറ്റ് നേരിട്ടുള്ള സർവീസാരംഭിച്ചു. ഇന്ത്യയ്ക്കും വിയറ്റ്നാമിനുമിടയിലെ വ്യോമ ഗതാഗതം ശക്തിപ്പെടുത്തിയ പുതിയ സർവീസിന് ഇരു നഗരവാസികളും ഉഷ്മളമായ വരവേൽപ്പാണ് നൽകിയത്.
അഹമ്മദാബാദിൽ നിന്ന് ഡാ നാങ്ങിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാണുണ്ടാവുക. ഡാനാങ്ങിൽ നിന്ന് അഹമ്മദാബാദിലേക്ക് ബുധനാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 7 .10 ന് പുറപ്പെട്ട് രാത്രി 11. 5 ന് അഹമ്മദാബാദിലെത്തും. മടക്കം വ്യാഴാഴ്ചയും ഞായറാഴ്ചയുമാണ്. പുലർച്ചെ 12 .25 ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാവിലെ 6 .55 ന് ഡാ നാങ്ങിലെത്തുന്നതാണ്.
കൊച്ചി, മുംബൈ, ന്യൂ ഡെൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ഹാനോയ്, ഹോചിമിൻ സിറ്റി എന്നീ വിയറ്റ്നാം നഗരങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക - സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടാൻ ഇത് സഹായകമാവുന്നതായി എയർലൈൻ അധികൃതർ പറഞ്ഞു.
http: www.vietjetair.com ലോ vietjet mobile app ലോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.