Advertisment

അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്ക് കോടതി വഞ്ചനാക്കേസ് എടുത്ത ഗൗതം അദാനിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന് രാഹുല്‍ഗാന്ധി

അദാനിക്കെതിരായ കേസ് ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കമെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ പറഞ്ഞു.

New Update
Billionaire Gautam Adani charged in US with alleged $265 million bribery, fraud

ഡല്‍ഹി: അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ന്യൂയോര്‍ക്ക് കോടതി വഞ്ചനാക്കേസ് എടുത്ത അദാനിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 

Advertisment

ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണ്. ഇത്ര വലിയ അഴിമതി നടത്തിയിട്ടും അദാനി സ്വതന്ത്രനാണ്. അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. 

അദാനിയുടെ കുംഭകോണങ്ങളില്‍ ജെപിസി അന്വേഷണം വേണം. അദാനി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സെബി മേധാവി മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രിയുടെ അറിവോടെയും സംരക്ഷണത്തോടെയുമാണ് അദാനി അഴിമതികളും വഞ്ചനകളും നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റികളുടെയും മറ്റ് നിയമങ്ങളുടെയും ലംഘനങ്ങള്‍ അന്വേഷിക്കുന്ന സെബിയുടെ പരാജയവും പുതിയ സംഭവവികാസങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. 

അദാനി കുംഭകോണത്തിലെ നിയമ ലംഘനങ്ങള്‍ പുറത്തുവരാന്‍ പുതിയ സെബി മേധാവിയെ നിയമിക്കുകയും, അന്വേഷണത്തിനായി ജെപിസി രൂപീകരിക്കുകയും ചെയ്യുക എന്നതാണ് ശരിയായ പോംവഴിയെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. 

അദാനിക്കെതിരായ കേസ് ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കമെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ പറഞ്ഞു. അദാനിക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Advertisment