Advertisment

തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

New Update
Backlash over ‘anti-Telugu’ remarks: Kasthuri moves court for anticipatory bail

ചെന്നൈ: തമിഴ്‌നാട്ടില്‍ താമസിക്കുന്ന തെലുങ്ക് കുടിയേറ്റക്കാര്‍ക്കെതിരെ അപകീര്‍ത്തികരവും ജാതീയവുമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പൊലീസ് കേസെടുത്തതിനു പിന്നാലെ നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Advertisment

നിലവില്‍ നടി ഒളിവിലാണ്. നാടാര്‍ മഹാജന സംഘമാണ് നടിക്കെതിരെ പരാതി നല്‍കിയത്. ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് തള്ളിയത്.

വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തെലുങ്കുകാരെക്കുറിച്ചുള്ള എന്റെ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞിട്ടും രാഷ്ട്രീയ കാരണങ്ങളാല്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്ന് കസ്തൂരി തന്റെ ഹര്‍ജിയില്‍ പറഞ്ഞു.

ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള സമന്‍സ് നല്‍കാന്‍ എശൂര്‍ പൊലീസ് പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയപ്പോഴാണു നടി ഒളിവിലാണെന്ന് കണ്ടെത്തിയത്. നടിയുടെ വീട് പൂട്ടിയ നിലയിലാണ്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. നടി ആന്ധ്രയിലാണെന്നാണു വിവരം.

ബ്രാഹ്‌മണ സമൂഹം ദ്രാവിഡ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പീഡനം നേരിടുന്നുണ്ടെന്ന് അവര്‍ വാദിച്ചിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തമിഴ് രാജാക്കന്മാരുടെ വെപ്പാട്ടികളായി തമിഴ്‌നാട്ടില്‍ എത്തിയ തെലുങ്ക് സ്ത്രീകള്‍ ഇപ്പോള്‍ തമിഴരായി മാറിയെന്നും ബ്രാഹ്‌മണരെ ആക്രമണകാരികളായി വിമര്‍ശിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.

 

 

Advertisment