Advertisment

ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടന്നു; പോലീസിനെ ആക്രമിച്ച്  കടന്നുകളയാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയെ വെടിവച്ചു വീഴ്ത്തി

നാഗര്‍കോവില്‍ കൃഷ്ണന്‍കോവില്‍ വാധ്യാര്‍ വിളയില്‍ ആല്‍വിന്‍ ഹെസക്കിയേലി(40)നെയാണ് പിടികൂടിയത്.

New Update
3535

കോയമ്പത്തൂര്‍: പോലീസിനെ ആക്രമിച്ച് കടന്നു കളയാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയെ വെടിവച്ചു വീഴ്ത്തി. നാഗര്‍കോവില്‍ കൃഷ്ണന്‍കോവില്‍ വാധ്യാര്‍ വിളയില്‍ ആല്‍വിന്‍ ഹെസക്കിയേലി(40)നെയാണ് കോയമ്പത്തൂര്‍ സിറ്റി പോലീസ് സാഹസികമായി പിടികൂടിയത്.

Advertisment

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഹെഡ്‌കോണ്‍സ്റ്റബിള്‍ രാജ്കുമാര്‍ ചികിത്സയിലാണ്. വെടിയേറ്റ് വീണ പ്രതിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ്  സംഭവം. അറസ്റ്റ് ചെയ്യുന്നതിനിടെ ഇയാള്‍ പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 

2023 ഫെബ്രുവരി 12ന് ഗുണ്ടാ നേതാവ് മധുര സത്യപാണ്ടിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ആല്‍വിന്‍. കോടതിയില്‍ കീഴടങ്ങിയ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. 

ഇയാള്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. പോലീസ് വളഞ്ഞതോടെ ആല്‍വിന്‍ കത്തികൊണ്ട് ആക്രമണം നടത്തുകയായിരുന്നു.

Advertisment