Advertisment

റെയിൽവേ ട്രാക്കിൽ ആറ് മീറ്റർ നീളമുള്ള ഇരുമ്പ് ദണ്ഡ്; ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ അപകടം; അട്ടിമറി ശ്രമമെന്ന് സംശയം

റെയിൽവേ ട്രാക്കിൽ ആറ് മീറ്റർ നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

New Update
iron rod rudraur

ന്യൂഡല്‍ഹി: റെയിൽവേ ട്രാക്കിൽ ആറ് മീറ്റർ നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി. ബിലാസ്പൂർ റോഡിനും രുദ്രപൂർ സിറ്റിക്കും ഇടയിലെ റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. അട്ടിമറി ശ്രമമെന്ന് സംശയിക്കുന്നു. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതിനാല്‍ അപകടം ഒഴിവായി.

Advertisment

സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഈ മാസം ആദ്യം രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ ചരക്ക് തീവണ്ടി പാളം തെറ്റിക്കാനുള്ള ശ്രമം കണ്ടെത്തിയിരുന്നു. വെസ്റ്റേൺ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴിയുടെ ട്രാക്കിൽ അക്രമികൾ രണ്ട് സിമൻ്റ് കട്ടകൾ സ്ഥാപിച്ചിരുന്നു. ട്രെയിൻ സിമൻ്റ് കട്ടകളിൽ ഇടിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

അതിനുമുമ്പ്, ഉത്തർപ്രദേശിലെ കാൺപൂരിൽ ഭിവാനി-പ്രയാഗ്‌രാജ് കാളിന്ദി എക്‌സ്‌പ്രസ് പാളം തെറ്റിക്കാൻ സമാനമായ ഒരു ശ്രമമുണ്ടായി. ഒരു കുപ്പി പെട്രോളും തീപ്പെട്ടികളും എൽപിജി സിലിണ്ടറും റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ചായിരുന്നു ഈ അട്ടിമറി ശ്രമം. പൊലീസും മറ്റ് കേന്ദ്ര ഏജൻസികളും സംഭവങ്ങൾ അന്വേഷിക്കുകയാണ്.

 

Advertisment