Advertisment

മലയാളിയായ ബിരുദ വിദ്യാര്‍ത്ഥിയെ ബംഗളുരുവില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് മേപ്പാടി തറയില്‍ ടി.എം. നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലാ(23)ണ് മരിച്ചത്. 

New Update
242424

ബംഗളുരു: മലയാളിയായ ബിരുദ വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി തറയില്‍ ടി.എം. നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലാ(23)ണ് മരിച്ചത്. രാജകുണ്ഡെയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഷാമിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തിക്കര എം.എസ. രാമയ്യ കോളേജിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായിരുന്നു.

Advertisment

ഒപ്പം താമസിച്ചിരുന്നവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്ച ഇവര്‍ തിരികെ എത്തിയപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹം അംബേദ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഓള്‍ ഇന്ത്യ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ (എഐകെഎംസിസി) സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ഷാമിലിന്റെ ബന്ധുക്കളുടെ പരാതിയില്‍ രാജകുണ്ഡെ പോലീസ് കേസെടുത്തു. മാതാവ്: വഹീദ, സഹോദരങ്ങള്‍: അഫ്രിന്‍ മുഹമ്മദ്, തന്‍വീര്‍ അഹമ്മദ്.

 

Advertisment