Advertisment

ജോലിസമ്മര്‍ദം, വിഷാദരോഗത്തിന് രണ്ടു മാസമായി ചികിത്സയില്‍; ദേഹം മുഴുവന്‍ വൈദ്യുതക്കമ്പികള്‍ ചുറ്റി സോഫ്‌റ്റ്വേര്‍  കമ്പനി ജീവനക്കാരന്‍ സ്വയം ഷോക്കേല്‍പ്പിച്ച് മരിച്ചു

ദേഹം മുഴുവന്‍ വൈദ്യുതക്കമ്പികള്‍ ചുറ്റിയ നിലയിലായിരുന്നു. 

New Update
464644

ചെന്നൈ: സോഫ്‌റ്റ്വേര്‍ കമ്പനി ജീവനക്കാരന്‍ സ്വയം ഷോക്കേല്‍പ്പിച്ച് മരിച്ചു. തമിഴ്‌നാട്ടിലെ തേനി സ്വദേശി കാര്‍ത്തികേയ(38)നാണ് മരിച്ചത്. ചെന്നൈക്കടുത്ത് ഓള്‍ഡ് മഹാബലിപുരം റോഡില്‍ താഴമ്പൂരിലുള്ള വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദേഹം മുഴുവന്‍ വൈദ്യുതക്കമ്പികള്‍ ചുറ്റിയ നിലയിലായിരുന്നു. 

Advertisment

ജോലിസമ്മര്‍ദം കാരണം വിഷാദരോഗത്തിലായിരുന്ന യുവാവ് രണ്ടു മാസമായി ചികിത്സയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രദര്‍ശനത്തിനുപോയ ഭാര്യ ജയറാണി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പല്ലാവരത്തെ ഒരു സോഫ്‌റ്റ്വേര്‍ സ്ഥാപനത്തില്‍ 15 വര്‍ഷം മുമ്പാണ് കാര്‍ത്തികേയന്‍ ജോലിക്കു ചേര്‍ന്നത്. നാളുകളായി  ജോലിഭാരത്തെക്കുറിച്ച് പരാതി പറയാറുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.

Advertisment